എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ തിരിഞ്ഞ് ബിജെപി. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. മുംബൈയിൽ രാഹുൽ ഗാന്ധിയെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. അതിനിടെ, പ്രതിഷേധത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ കോടതിയിൽ ഹാജരാക്കി.    

എഐ ഉച്ചകോടി വേദിയിലെ യൂത്ത് കോൺഗ്രസിന്റെ ടി ഷർട്ട് ഊരിയുള്ള പ്രതിഷേധത്തിനെതിരെയാണ് ബിജെപി ഡൽഹിയിൽ വമ്പൻ പ്രകടനം നടത്തിയത്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി അക്ബർ റോഡിലെ കോൺഗ്രസിന്റെ പഴയ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച്.  ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. രാജ്യവിരുദ്ധരെ വെടിവെച്ചുകൊല്ലണമെന്നും ഇതിനിടെ ചിലർ മുദ്രാവാക്യം വിളിച്ചു.  രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഗൂഢാലോചനയാണ് AI ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധമെന്ന് ബിജെപി.  

ഇതിനിടെ, രാഹുല്‍ ഗാന്ധിക്കുനേരെ മുംബൈയിൽ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.  യൂത്ത് കോൺഗ്രസ്‌ പ്രതിഷേധത്തിൽ ഇന്ത്യാ സഖ്യത്തിൽ ഭിന്നാഭിപ്രായം തുടരുകയാണ്. എന്നാൽ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്. Al ഉച്ചകോടിയിലെ പ്രതിഷേധം ശരിയെന്നും തുടരുമെന്നും യൂത്ത് കോൺഗ്രസ് ആവർത്തിച്ചു. 

ENGLISH SUMMARY:

AI summit protest saw a clash between Youth Congress and BJP. The BJP protested against the Youth Congress's actions at the AI summit, leading to counter-protests and arrests.