അഖിൽ മാരാര്‍ എൻഡിഎയുടെ ഘടകക്ഷിയായ ട്വന്‍റി 20യിൽ ചേര്‍ന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്വന്‍റി 20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ അഖിലിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. 

മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു, എന്നാണ് കലാമണ്ഡലം സത്യഭാമ ഫെയ്സ്ബുക്കില്‍ കുറിച്ചത്. നിന്റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരുമെന്നും ജനങ്ങൾക്ക്‌ നിന്നെ പഴയത് പോലെ  ഒരിക്കലും നോക്കിക്കാണാൻ കഴിയില്ലെന്നും സത്യഭാമ കുറിച്ചിരിക്കുന്നു. 

കോൺഗ്രസുമായി സീറ്റു ചർച്ചകൾ നടത്തിയശേഷമാണ് അഖിൽ മാരാർ ട്വന്റി 20യിലേക്ക് ചേര്‍ന്നത്. കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാനുള്ള താൽപര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി 20യിൽ ചേരാൻ അഖിൽ തീരുമാനിക്കുകയായിരുന്നു. 

ENGLISH SUMMARY:

Akhil Marar's entry into the Twenty 20 party, a constituent of the NDA, has sparked considerable debate. Following this announcement, Kalamandalam Satyabhama has publicly criticized Akhil Marar, expressing concerns about his political future.