Untitled design - 1

പ്രണയദിനത്തില്‍ യുവതിയെ വെടിവച്ചുകൊന്ന് 32കാരന്‍ ജീവനൊടുക്കി. യു.പിയിലെ നോയിഡയിലാണ് കൊലപാതകം നടന്നത്. ഇരുവരെയും കാറിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്, വാഹനത്തില്‍ നിന്ന് തോക്കും കണ്ടെടുത്തു. 

ഡൽഹിയിലെ ത്രിലോക്പുരി സ്വദേശി സുമിത് (32), നോയിഡയിലെ സെക്ടർ 101 ലെ സലാർപൂർ സ്വദേശി രേഖ (26) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് ഇവരുടെ കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്.

കാറിനുള്ളിൽ തലയിൽ വെടിയേറ്റ നിലയിലായിരുന്നു സുമിത്. കാർ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സുമിത്തിന്‍റെ കൈയ്യില്‍ നിന്ന് ഒരു തോക്ക് കണ്ടെടുത്തതോടെ, പ്രഥമദൃഷ്ട്യാ ആത്മഹത്യയായിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേരുകയായിരുന്നു. തെളിവുകൾ ശേഖരിക്കുന്നതിനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.  

ENGLISH SUMMARY:

Valentine's Day murder suicide in Noida involved a 32-year-old man shooting a young woman and then taking his own life. Both were found dead inside a car with a firearm discovered at the scene.