**EDS: RPT, ADDS DETAILS IN CAPTION** New Delhi: Members of the Indian Youth Congress hold a placard depicting the cover of an unreleased book titled 'Four Stars of Destiny' by former Army chief General Manoj Mukund Naravane during a protest seeking clarification from Prime Minister Narendra Modi over alleged references to his name in the recently released Jeffrey Epstein files, at Jantar Mantar, in New Delhi, Tuesday, Feb. 10, 2026. (PTI Photo/Arun Sharma)(PTI02_10_2026_RPT221A)
മുന്‍ കരസേന മേധാവി എം.എം.നരവനെയുടെ വിവാദ പുസ്തകം അനുമതി ലഭിക്കുംമുന്‍പേ വിദേശത്ത് ഓണ്‍ലൈന്‍ വിപണിയിലെത്തിയെന്ന് പൊലീസ്. പുസ്തകം ആസൂത്രിതമായി ചോര്‍ത്തി എന്നാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്‍റെ നിഗമനം. യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ജർമ്മനി, തുടങ്ങിയ രാജ്യങ്ങളിലാണ് പുസ്തകം ഓണ്‍ലൈനില്‍ വില്‍പനക്കെത്തിയത്. എങ്ങനെ പുസ്തകം ചോര്‍ന്നു എന്നതില്‍ ഈ രാജ്യങ്ങളിലും പൊലീസ് അന്വേഷണം നടത്തും. പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ ഉദ്യോഗസ്ഥരെ ഡൽഹി പോലീസ് ചോദ്യം ചെയ്തു.
പുസ്തകം എങ്ങനെ ചോര്‍ന്നു എന്നതടക്കം പൊലീസ് 15 ചോദ്യങ്ങൾ ചോദിച്ചു. ചില ചോദ്യങ്ങള്‍ക്ക് മറുപടി നൽകിയെന്നും ബാക്കിയുള്ളവയ്ക്ക് ഉത്തരം നൽകാൻ കൂടുതൽ സമയം തേടിയെന്നും പെന്‍ഗ്വിന്‍ വൃത്തങ്ങൾ അറിയിച്ചു. പുസ്തകത്തിന്‍റെ അച്ചടിയിലോ ഡിജിറ്റൽ രൂപത്തിലോ ഉള്ള പകർപ്പുകൾ പ്രസിദ്ധീകരിച്ചിട്ടില്ല എന്നാണ് പെന്‍ഗ്വിന്‍ നേരത്തെ വിശദീകരിച്ചിരുന്നത്.
നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിൽ ചൈനീസ് അതിർത്തിയിലെ സംഭവത്തെക്കുറിച്ചുള്ള ഭാഗം പരാമർശിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ലോക്സഭയെ പ്രക്ഷുബ്ധമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ റെചിൻ ലാ മേഖലയിൽ 2020 ഓഗസ്റ്റിൽ ചൈനീസ് സൈന്യം നടത്തിയ നീക്കത്തിന്റെ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും ഇന്ത്യയുടെ നീക്കത്തിന് അനുമതി ലഭിക്കാൻ വൈകിയെന്നും ഒടുവിൽ സൈന്യം തീരുമാനിച്ചുകൊള്ളൂ എന്ന മറുപടിയാണു ലഭിച്ചതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. 2019–22 ൽ കരസേനാ മേധാവിയായിരുന്ന ജനറൽ നരവനെ.