എഐ ചിത്രം (പ്രതീകാത്മകം)
വിവാഹിതയായ സഹപ്രവര്‍ത്തകയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് സുപ്രീംകോടതി റദ്ദാക്കി. വിവാഹിതയായ ആളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വാദം വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഛത്തീസ്ഗഡിലെ അഭിഭാഷകനെതിരെയായിരുന്നു പീഡന കേസ്. വിവാഹ വാഗ്ദാനത്തിന്‍റെ പേരില്‍ ശാരീരിക ബന്ധമുണ്ടാകുന്നത് എല്ലാ കേസിലും പീഡനമായി പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കേസ് റദ്ദാക്കാന്‍ ചത്തീസ്ഗഡ് ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ജഡ്ജിമാരായ ബിവി നാഗരത്ന, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.