modi-students

TOPICS COVERED

 പഠനം എന്നാല്‍ പരീക്ഷകള്‍ മാത്രമല്ലെന്ന് വിദ്യാര്‍ഥികളോട് പ്രധാനമന്ത്രി. ജീവിത നിലവാരം ഉയര്‍ത്താന്‍ വിദ്യാഭ്യാസത്തെ ഉപയോഗിക്കണം. വിനോദങ്ങളെ ഉല്‍പന്നങ്ങളാക്കി മാറ്റണമെന്നും മോദി പറഞ്ഞു. പരീക്ഷാ ഭീതി അകറ്റാന്‍ വിദ്യാര്‍ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ പരീക്ഷാ പേ ചര്‍ച്ചയുടെ ഒന്‍പതാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലരക്കോടി വിദ്യാര്‍ഥികളാണ് റജിസ്റ്റര്‍ ചെയ്തിരുന്നത്.

ചിന്തയും ചിരിയും പാട്ടുമൊക്കെയായി ഒരുമണിക്കൂര്‍. പരീക്ഷയെ കുറിച്ച് ആശങ്കകളുമായെത്തിയ വിദ്യാര്‍ഥികള്‍ തെളിഞ്ഞ മനസുമായി മടങ്ങി. പഠനത്തിനൊപ്പം വിശ്രമത്തിനും വിനോദത്തിനും നൈപുണ്യ വികസനത്തിനും തുല്യ പ്രാധാന്യം നല്‍കണമെന്ന് മോദി. യോജിച്ച പഠനരീതി സ്വയം കണ്ടെത്തണം. മോശം ജീവിത സാഹചര്യത്തില്‍ എങ്ങനെ പഠിക്കുമെന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തോട് വനിതാ ബ്ലൈന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കുറിച്ചാണ് പറഞ്ഞത്. കംഫര്‍ട്ട് സോണ്‍ ജീവിതത്തെ രൂപപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി.

 ഗെയിമിങ്ങിലാണ് താല്‍പര്യമെന്നും മാതാപിതാക്കള്‍ പഠനത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ പറയുന്നു എന്നും ഒരു വിദ്യാര്‍ഥിക്ക് പരാതി. സ്വന്തമായി ഗെയിം വികസിപ്പിക്കാന്‍ മോദിയുടെ ഉപദേശം. ജീവിതത്തില്‍ വിജയിച്ചാല്‍ എല്ലാവരും അംഗീകരിക്കും. അടുക്കും ചിട്ടയും വ്യായാമവും അനിവാര്യമെന്നും മോദി പറഞ്ഞു.

ENGLISH SUMMARY:

In the ninth edition of 'Pariksha Pe Charcha,' Prime Minister Narendra Modi engaged with students to alleviate exam anxiety, emphasizing that education should be a tool to improve quality of life, not just for passing exams. Addressing over 4.5 crore registered students, he encouraged balancing studies with rest, hobbies, and skill development. He also advised a student interested in gaming to consider developing their own games, highlighting that discipline and stepping out of one's comfort zone are key to success.