കേന്ദ്രബജറ്റില്‍ മരുന്നുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. 17 ഇനം കാന്‍സറുകള്‍ക്കുള്ള മരുന്നുകള്‍ക്കും ഏഴ് അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്‍റെ നികുതിയുമാണ് ഒഴിവാക്കിയത്. ഇതോടെ ഇവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകും. വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളുടെ ഇറക്കുമതിക്കുള്ള തീരുവയും കുറച്ചു. 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കിയാണ് കുറച്ചത്. കാന്‍സര്‍ മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയതിനൊപ്പം ചികില്‍സയ്ക്കായുള്ള പ്രത്യേക തരം ഭക്ഷണത്തിന്‍റെയും ഇറക്കുമതി തീരുവ ഒഴിവാക്കി.
വിദേശ വിനോദയാത്ര പാക്കേജുകളും ഇനി മുതല്‍ നിരക്ക് കുറയും.പാക്കേജിന്‍റെ ടിസിഎസ് നിരക്ക് നിലവിലെ അഞ്ച് ശതമാനം 20 ശതമാനം എന്നിവയില്‍ നിന്ന് രണ്ട് ശതമാനമാക്കിയാണ് കുറച്ചത്. മൈക്രോവേവ് അവ്നുകള്‍, വിമാന നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ എന്നിവയ്ക്കും വില കുറയും. അതേസമയം നികുതി സ്ലാബുകളിലോ നിരക്കിലോ മാറ്റമില്ല.
ENGLISH SUMMARY:
In the Union Budget 2026, Finance Minister Nirmala Sitharaman announced a significant tax exemption on life-saving medicines. Custom duty has been fully waived for medicines used to treat 17 types of cancers and seven rare diseases, aimed at making treatment more affordable for common citizens. Additionally, the import duty on specialized medical food for cancer patients has been removed. International travel is also set to become cheaper as the Tax Collected at Source (TCS) on foreign tour packages has been slashed from 5-20% to just 2%. The duty on individual imports for personal use has also been reduced from 20% to 10%, benefiting people who source goods from abroad. These moves are expected to provide massive financial relief to middle-class families and patients. The healthcare sector has welcomed the duty waiver on expensive imported drugs. Travelers can now plan international trips with significantly lower upfront costs. Stay updated on the full list of items that will see price changes following the Budget 2026 announcements. Follow for real-time analysis of the impact on healthcare and tourism industries.