തിരുവനന്തപുരം പൊഴിയൂര്‍ പൂഴിക്കൂന്നില്‍ 45 വയസ്സുകാരനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. പൂഴിക്കുന്ന സ്വദേശി രാജനാണ് മരിച്ചത്. പ്രതി വെങ്ങാനൂര്‍ സ്വദേശി അനൂപ് അറസ്റ്റില്‍. 

ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്ക് കഴിയുന്ന രാജന്‍റെ വീട്ടില്‍ അനൂപ് സ്ഥിരമായി എത്തി മദ്യപിക്കാറുണ്ടായിരുന്നു. ഇന്നലെ രാത്രി മദ്യപിച്ച് കൊണ്ടിരിക്കെ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം. കൊലയ്ക്ക് ശേഷം പ്രതി രാജന്‍റെ ബൈക്കുമായി കടന്ന് കളഞ്ഞു. 

പരസ്യമായി മദ്യപിക്കുന്നതിനിടെ അനൂപ് ഇന്ന് വിഴിഞ്ഞം പൊലീസിന്‍റെ പിടിയിലായി. ദേഹപരിശോധനയില്‍ കത്തി കണ്ടെത്തി. ദേഹത്ത് രക്തക്കറയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതക വിവരം പറഞ്ഞത്. 

ENGLISH SUMMARY:

A 45-year-old man named Rajan was hacked to death by his friend at Poozhikunnu in Pozhiyoor, Thiruvananthapuram. The accused, Anoop, a native of Venganoor, was a frequent visitor to Rajan's house where both used to consume alcohol together.