ഓറഞ്ച് നഗരമെന്നാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിനെ അറിയപ്പെടുന്നത്. ഓരോ ദിവസവും ലക്ഷങ്ങളുടെ വ്യാപാരമാണ് ഓറഞ്ചിന്റെ മൊത്ത കച്ചവട കേന്ദ്രമായ സാന്ദ്ര മാർക്കറ്റിൽ നടക്കുന്നത്. ശൈത്യകാലത്തെ രണ്ടാംഘട്ട വിളവെടുപ്പിനായി ഒരുങ്ങുകയാണ് ഇവിടുത്തെ വ്യാപാരികൾ..
നല്ല ഓറഞ്ച് നിറം, അസാധാരണമായ മാധുര്യം, സമ്പന്നമായ ഗുണമേന്മ, ഓറഞ്ചുകളുടെ രാജാവ് എന്നാണ് നാഗ്പൂർ ഓറഞ്ചിനെ വിശേഷിപ്പിക്കുന്നത്. രണ്ട് സീസണുകളിലായാണു വിളവെടുപ്പ്. ഓഗസ്റ്റ് മുതൽ ജനുവരി വരെ ആദ്യ സീസണാണ്. ഫെബ്രുവരി പകുതി മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഇന്നു പല പ്രമുഖ വിപണികളിലും നാഗ്‌പൂർ ഓറഞ്ച് ആണു മുന്നിട്ടുനിക്കുന്നതും.
ലക്ഷങ്ങളുടെ വ്യാപാരമാണ് ഇവിടെ ഓരോ ദിവസവും നടക്കുന്നത്. ശൈത്യകാലത്തെ അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ. ഓറഞ്ച് മാത്രമല്ല, വിവിധ തരം മാമ്പഴങ്ങൾക്കും പ്രസിദ്ധമാണ് നാഗ്പൂർ. ഇവ രുചിക്കാൻ മറന്നാൽ അതൊരു നഷ്ടമായിരിക്കും.