മുംൈബ മാരത്തണില്‍ എത്യോപ്യന്‍ ആധിപത്യം. പുരുഷ വിഭാഗത്തിൽ തഡു അബേറ്റും, വനിതാ വിഭാഗത്തിൽ യെഷി ചെക്കോളും ജേതാക്കളായി. മുംബൈ സിഎൻടിയിൽ നിന്ന് ആരംഭിച്ച മാരത്തണ്ണിൽ വിവിധ വിഭാഗങ്ങളിലായി 69,000 താരങ്ങൾ മല്‍സരിച്ചു
തുടക്കം മുതൽ അവസാനം വരെ പോസിറ്റീവ് വൈബ് നിറഞ്ഞുനിന്ന മണിക്കൂറുകൾ. പ്രഫഷനൽ താരങ്ങളും വ്യവസായികളും ഉദ്യോഗസ്ഥരും ബോളിവുഡ് താരങ്ങളും യുവാക്കളും മുതിർന്നവരും കോളജ് വിദ്യാർഥികളും സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുത്ത ഡ്രീം റൺ ആയിരുന്നു ഏറ്റവും നിറപ്പകിട്ടാർന്ന ഇനം.
പങ്കെടുത്തതിൽ സന്തോഷമെന്ന് അമീർഖാൻ ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, ഡ്രീം റൺ, മുതിർന്ന പൗരൻമാരുടെ വിഭാഗം, ഭിന്നശേഷിക്കാരുടെ വിഭാഗം എന്നീ ഇനത്തിൽ വിജയിച്ചവർക്ക് മെഡലും വിതരണം ചെയ്തു. ക്യൂൻസ് നെക്‌ലസ് എന്നറിയപ്പെടുന്ന മറൈൻ ഡ്രൈവ്, ബാന്ദ്രാ–വർളി കടൽപാലം എന്നിവയിലൂടെ മാരത്തൺ കടന്നുപോകുന്നത് മനോഹര കാഴ്ചയായിരുന്നു. കേരളത്തിൽ നിന്നും നിരവധി പേർ പങ്കെടുത്തു. പലരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിനു അപ്പുറമായിരുന്നു