ഉത്തരേന്ത്യയില്‍ ശൈത്യതരംഗം തുടരുന്നു. ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ് ശക്തമായതോടെ ഇന്ന് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ദൃശ്യപരത പൂജ്യത്തിനടുത്തെത്തിയത് വ്യോമ, റെയില്‍, റോഡ് ഗതാഗതത്തെ ബാധിച്ചു
ഇന്ന് രാവിലെ ഡല്‍ഹി നഗരം ഇങ്ങനെയായിരുന്നു. തൊട്ടുമുന്നിലുള്ള വസ്തുക്കള്‍ പോലും കാണാന്‍ പ്രയാസം. ദൃശ്യപരത കുറഞ്ഞതോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ പല വിമാനങ്ങളും വൈകി. യാത്രക്കാര്‍ പുറപ്പെടുംമുന്‍പ് വെബ്സൈറ്റിലോ ആപ്പിലോ നോക്കി സമയക്രമം ഉറപ്പാക്കണമെന്ന് ഇന്‍ഡിഗോ മുന്നറിയിപ്പ് നല്‍കി. താപനില
അഞ്ചുഡിഗ്രിയില്‍ താഴെയായിരുന്നു. ട്രെയിന്‍ ഗതാഗതവും മൂടല്‍ മഞ്ഞ് കാരണം തടസപ്പെട്ടു. പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ പിടിച്ചിട്ടു. ഡല്‍ഹി മെോട്രോ സര്‍വീസുകള്‍ വൈകാനിടയുണ്ടെന്ന് ഡി.എം.ആര്‍.സി അറിയിച്ചു. റോഡ് ഗതാഗതവും മന്ദഗതിയിലായതോടെ യാത്രക്കാര്‍ വലഞ്ഞു. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. രാവിലെ ശരാശരി വായുനിലവാര സൂചിക 376 ആയിരുന്നു. മലിനീകരണം കൂടിയതോടെ ഇന്നലെ മൂന്നാംഘട്ട നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു