നന്ദിഹിൽസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല മഞ്ഞാടി എബനേസർ വീട്ടിൽ പാസ്റ്റർ ഹാബേൽ ജോസഫിന്‍റെ മകൾ പെർസീസ് ഹാബേൽ ജോസഫ് (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സഹോദരൻ പ്രത്യാശിന്‍റെ കൂടെ നന്ദിഹിൽസ് സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച സ്കൂട്ടർ ഹംപിൽ തട്ടി മറിഞ്ഞതോടെ യുവതി റോഡിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരുക്കേറ്റ അവരെ ദേവനഹള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സഹോദരന്‍ പ്രത്യാശിന് നിസാര പരുക്കേറ്റു. യെലഹങ്ക ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.