തെരുവുനായ പ്രശ്നത്തില്‍ മൃഗസ്നേഹികള്‍ക്ക് വീണ്ടും സുപ്രീംകോടതിയുടെ പരിഹാസം. നായ്ക്കളും പൂച്ചകളും ശത്രുക്കളാണ്, അതിനാല്‍ പൂച്ചകളെ പ്രോല്‍സാഹിപ്പിക്കണമെന്ന് കോടതി പരിഹാസരൂപേണ നിരീക്ഷിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്‌നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. അതേസമയം, നായ്ക്കളെ നീക്കുന്നത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മൃഗസ്നേഹികള്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
തെരുവുനായ ആക്രമണം ഒഴിവാക്കാന്‍ നായ്ക്കള്‍ കൗണ്‍സിലിങ് നല്‍കണമോയെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പരിഹാസരൂപേണ ചോദിച്ചിരുന്നു. തെരുവു പ്രശ്‌നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി യിലെ വാദത്തിനിടെ മൃഗസ്നേഹികളോടാണ് സുപ്രീം കോടതിയുടെ ചോദ്യം. തെരുവുനായ്ക്കള്‍ കടുത്ത ഭീഷണി ഉയര്‍ത്തുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാന്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കും തെരുവുനായകള്‍ കാരണം പരുക്കേറ്റു. നായ്ക്കളെ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ നടപടി റിപ്പോര്‍ട്ട് നല്‍കാത്ത സംസ്ഥാങ്ങള്‍ക്ക് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ഇന്നലെ മൂന്നര മണിക്കൂറാണ് കോടതി ഹർജിക്കാരുടെ വാദം കേട്ടത്.
കേരളത്തിൽ എബിസി കേന്ദ്രങ്ങളുടെയും നായ്ക്കളുടെ സംരക്ഷണകേന്ദ്രങ്ങളുടെ അഭാവമുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.