ചെന്നൈയിലെ മലയാളി കൂട്ടായ്മയായ ആശ്രയത്തിന്റെ നേതൃത്വത്തിൽ 'മലയാളി മാർഗഴി മഹോല്‍സവം' തുടങ്ങി. മൂന്ന് ദിവസങ്ങളിലായി ആശാൻ മെമ്മോറിൽ സ്കൂളിലാണ് പരിപാടി. ഉദ്ഘാടന ചടങ്ങിൽ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായി. ഇരുനൂറ് പേരടങ്ങിയ സംഘത്തിന്റെ മോഹിനിയാട്ടത്തോടെ ആണ് ഇത്തവണ തുടക്കം. നടൻ ശ്രീനിവാസന്റെ സ്മരണാർഥം ഒരുക്കിയ വേദിയിൽ ഉദ്ഘാടന ചടങ്ങുകൾ. ശ്രീനിവാസന്റെ ഓർമകൾ തങ്ങി നിന്ന വേദിയിൽ എല്ലാവരും പറഞ്ഞത് ശ്രീനിയെ കുറിച്ച് തന്നെ. ഇന്നും നാളെയുമായി നിരവധി കലാപരിപാടികളും മത്സരങ്ങളും നടക്കും.