ചെട്ടികുളങ്ങര കുംഭഭരണിയിൽ കെട്ടുകാഴ്ചയ്ക്കൊപ്പം തന്നെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കൊഞ്ചുമാങ്ങ. ഉണക്ക കൊഞ്ചും മാങ്ങയും തേങ്ങയും ചേരുന്ന വിഭവം കുംഭഭരണി നാളായ ഇന്ന് ഓണാട്ടുകരയിലെ ഏതു വീട്ടിലും ഉണ്ടാകും. ആചാരപ്പെരുമയ്ക്കും രുചിയ്ക്കും ഒപ്പം ജാതിമത സൗഹാർദത്തിൻ്റെ കഥ കൂടിയുണ്ട് ഈ 'ഓണാട്ടുകര സ്റ്റോറിക്ക്'.

കുംഭഭരണി നാളിൽ പുലർച്ചെ മൂന്നുമണിക്ക് തന്നെ ഓണാട്ടുകരയിലെ അടുക്കളകൾ ഉണരും. ഉണക്ക കൊഞ്ചാണ് ആദ്യം ചട്ടിയിൽ കയറുന്നത്. വറുത്ത കൊഞ്ച് വൃത്തിയാക്കി മാങ്ങയും മുരിങ്ങയും അരപ്പും ചേർക്കണം. മത്സ്യവിഭവം ഉത്സവ നാളിലെ പ്രധാനിയായതിന് പിന്നിൽ ഒരു കഥയുണ്ട്.ചട്ടിയിലെ വെള്ളം പറ്റിയാൽ കുറച്ചു മേമ്പൊടികൾ ചേർക്കണം. വീടാകെ വാസന പരത്തി കൊഞ്ചുമാങ്ങ കറിയാകുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക് പോകാൻ വീട്ടുകാരും റെഡി.

ENGLISH SUMMARY:

Konchu Manga is an indispensable dish alongside the Kettu Kazhcha during the Chettikulangara Kumbha Bharani festival. This blend of dried shrimp, mango, and coconut is a staple in every Onattukara home on the festival day, embodying tradition, taste, and religious harmony.