മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി വൈദികൻ ഉൾപ്പെടെയുള്ള 11 പേർക്ക് ജാമ്യം അനുവദിച്ചു. വരൂൾ സെഷൻസ് കോടതിയാണ് ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവർ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചത്. മതപരിവർത്തന നിരോധിത നിയമപ്രകാരമാണ് വൈദികർക്കെതിരെ കേസ് എടുത്തത്
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം ഗ്രാമത്തിലെ ഒരു കുട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഫാദർ സുധീറും ഭാര്യ ജാസ്മിനും. ജന്മദിന ആഘോഷത്തിന് ഇടയിൽ കരോൾ ഗാനവും പാടി. ഇത് കേട്ടത്തിയ പ്രദേശവാസികളാണ് മതപരിവർത്തനം ആരോപിച്ച പ്രതിഷേധമുയർത്തിയത്. പൊലീസ് എത്തി സ്റ്റേഷനിലേക്ക് മാറ്റി. ഇന്ന് രാവിലെ മത പരിവർത്തന നിരോധിത നിയമപ്രകാരം സുധീർ ഭാര്യ ജാസ്മിൻ പ്രാദേശിക മൂന്ന് വൈദികർ, ക്രിസ്മസ് പ്രാർത്ഥനയോഗം നടന്ന വീടിന്റെ ഉടമ, ഇയാളുടെ ഭാര്യ, ഇവരെ പോലീസ് സ്റ്റേഷനിൽ സന്ദർശിക്കാൻ എത്തിയ മൂന്നു പേർക്കെതിരെ കേസെടുത്തു.
ഉച്ചയോടെ കേസ് പരിഗണിച്ച വരുൾ കോടതി മതപരിവർത്തന നിരോധിന നിയമം നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. തുടർന്ന് ജാമ്യവും അനുവദിച്ചു. അതേസമയം വൈദ്യരുടെ അറസ്റ്റിനെ അപലിപ്പിച്ച് അപലപിച്ച് സി.എസ്.ഐ ബിഷപ് കൗൺസിൽ രംഗത്ത് വന്നു. ആരാധനയ്ക്ക് ഭരണഘടന അനുവാദം നൽകിയിട്ടുണ്ടെന്നും വൈദികന്റെ അറസ്റ്റ് ആശങ്കജനകമെന്നും ഓർത്തഡോക്സ് സഭ.