ക്രിസ്മസ് ദിനത്തില്‍ ഡല്‍ഹി സി.എന്‍.ഐ. സഭാ ആസ്ഥാനത്തെ പ്രാര്‍ഥനകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്കായി ബിഷപ് ഫാ. പോള്‍ സ്വരൂപിന്‍റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ക്രിസ്ത്യന്‍ സമുദായത്തിനെതിരായ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചില്ലെന്ന് ബിഷപ് പ്രതികരിച്ചു. വട്ടുള്ള ചിലരാണ് ആക്രമണം നടത്തുന്നതെന്നും ബി.ജെ.പിക്ക് ഉത്തരവാദിത്തമില്ലെന്നും മോദിക്കൊപ്പം ഉണ്ടായിരുന്ന സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിശ്വാസികളെ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി
രാവിലെ എട്ടരയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സി.എന്‍.ഐ സഭാ ആസ്ഥാനത്തെ ചര്‍ച്ച് ഓഫ് റിംഡംപ്ഷനില്‍ എത്തിയത്. മോഡറേറ്റര്‍ ഫാദര്‍ പരിത്തോസ് കാനിങ്ങും ബിഷപ്പ് ഫാ. പോള്‍ സ്വരൂപും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മോദിക്കായി പ്രത്യേക പാര്‍ഥന. ബിഷപ് സമ്മാനിച്ച ബൈബിളില്‍ മോദി മുത്തമിട്ടു. പ്രത്യേക കാരളും ഒരുക്കിയിരുന്നു. അരമണിക്കൂര്‍ ചെലവഴിച്ചശേഷം എല്ലാവര്‍ക്കും ക്രിസ്മസ് ആശംസ നേര്‍ന്നാണ് മോദി മടങ്ങിയത്. ക്രിസ്മസ് സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദിവസമാണെന്നും സമുദായത്തിനെതിരായ അതിക്രമങ്ങളെ കുറിച്ച് മോദിയുമായി സംസാരിച്ചില്ലെന്നും ഫാദര്‍ പോള്‍ സ്വരൂപ് വ്യക്തമാക്കി. മറ്റൊരവസരത്തില്‍ ഇക്കാര്യം ഉന്നയിക്കുമെന്നും ബിഷപ്. എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടി സ്വീകരിക്കുമെന്നു രാജീവ് ചന്ദ്രശേഖര്‍
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ടുമണിക്കുശേഷം പ്രാര്‍ഥനയ്ക്കു വന്ന വിശ്വാസികളെ കടത്തിവിട്ടില്ല. തുടര്‍ന്ന് പൊലീസും വിസ്വാസികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ചിലര്‍ പ്രാര്‍ഥനകളില്‍ പങ്കെടുക്കാതെ മടങ്ങി. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ രാജ് നിവാസ് ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് പള്ളിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു