christmas-church

തിരുപ്പിറവിയുടെ ഓര്‍മകളില്‍ ലോകം ക്രിസ്മസ് ആഘോഷത്തില്‍. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക തിരുപ്പിറവി ശുശ്രൂഷകള്‍ നടന്നു.  സിറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ നടന്ന ക്രിസ്മസ് തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നേതൃത്വം നല്‍കി. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ  ക്രിസ്മസ് തിരുക്കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമ്മികനായി

​പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരുപിറവി ചടങ്ങുകള്‍ക്ക്  തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്  ഡോ തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. കൊച്ചി സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ക്രിസ്മസ് തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികളാണ് പാതിരാകുർബാനയിൽ പങ്കെടുത്തത്. എറണാകുളം ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി.  

കൊല്ലം പുനലൂർ ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ എൽദോ പെരുന്നാൾ ശുശ്രൂഷകൾക്ക് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു.  കോഴഞ്ചേരി സെൻറ് തോമസ് മാർത്തോമാ പള്ളിയിലെ ക്രിസ്മസ് ചടങ്ങുകൾക്ക് മാർത്തോമാ സഭ അധ്യക്ഷൻ ഡോ.  തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത മുഖ്യകാർമികനായിരുന്നു. കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ നടന്ന തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കല്‍ നേതൃത്വം നല്‍കി. കോഴിക്കോട് രൂപത അതിരൂപത ആയതിനു ശേഷമുള്ള ആദ്യ ക്രിസ്മസ് തിരുപ്പിറവി ചടങ്ങുകൂടിയാണ് ദേവമാത കത്തീഡ്രലിൽ നടന്നത്. കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ വികാരി റവറന്റ് നെൽസൺ ചാക്കോ ആരാധനയ്ക്ക് നേതൃത്വം നൽകി. 

ENGLISH SUMMARY:

Christmas celebrations are observed worldwide, marking the birth of Jesus Christ. Special Christmas services were held in Christian churches across the state.