സമ്മാനപ്പൊതികളും മധുരവുമായി മഞ്ഞിലൂടെ പാഞ്ഞെത്തുന്ന ക്രിസ്മസ് സാന്‍റയെയാണല്ലോ നമുക്ക് പരിചയം. എന്നാൽ ഡൽഹിയിലെത്തിയ സാന്‍റ പുകമഞ്ഞിൽ കുടുങ്ങി. സാന്‍റയുടെ രൂപവും സമ്മാനവുമൊക്കെ മാറി. മാർക്കറ്റിൽ എത്തിയ NSU വിന്‍റ് സാന്‍റയെ കാണാം. പതിവുപോലെ രാജ്യ തലസ്ഥാനത്തെത്തിയ സാൻ്റ പെട്ടു. ചുമച്ച് വീണു. പിന്നെ ഒന്നും നോക്കിയില്ല റാസ്പിറേറ്റർ മാസ്ക് വച്ച് രൂപം മാറ്റി. സമ്മാന പൊതി അങ്ങ് മാറ്റി വച്ചു. ഒരു കെട്ട് മാസ്ക്കുമായി ഇറങ്ങി.
കൊണാട്ട് പ്ലേസിലെയും സൗത്ത് എക്സ്റ്റൻഷനിലെയും മാർക്കറ്റിൽ എത്തിയ സാന്റ മാസ്ക് സമ്മാനിച്ച് തളർന്നു. NSU ആണ് അന്തരീക്ഷ മലിനീകരണത്തിനെതിരെ സാൻ്റയെ ഇറക്കിയത്. സoഗതിഏറ്റു. മാസ്ക് സാൻ്റക്ക് ഡൽഹിക്കാരുടെ വമ്പൻ വരവേൽപ്പ്. ക്രിസ്മസ് കാർഡിന് പകരം സാന്‍റ ഈ നൽകുന്നത് ഒപ്പ് വയ്ക്കാനുള്ള നിവേദനമാണ്. ശുദ്ധവായുവിന് അപേക്ഷിച്ച് പ്രധാനമന്ത്രിക്കും ഡൽഹി മുഖ്യമന്ത്രിക്കും അയക്കാനുള്ള നിവേദനം.