ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. നടപടിയെടുത്തത് പ്രതിസന്ധി തുടങ്ങിയതിനുശേഷമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനെ വീണ്ടും വ്യോമയാനമന്ത്രാലയം വിളിപ്പിച്ചു.
പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. കേന്ദ്രം സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ അനുവദിച്ചു. വിമാനക്കൂലി 40,000 രൂപവരെ കൂടി. തടയാൻ എന്തുകൊണ്ട് സർക്കാർ പരാജയപ്പെട്ടെന്നും സ്ഥിതിഗതികൾ ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ പറഞ്ഞു.
യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥകൾ ഇൻഡിഗോ കർശനമായി പാലിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതിസന്ധി സൃഷ്ടിച്ചത് ഇൻഡിഗോ ഒറ്റയ്ക്കല്ലെന്നും കേന്ദ്രസർക്കാരും പങ്കാളികളാണെന്നും എ.എ.റഹിം രാജ്യസഭയിൽ കുറ്റപ്പെടുത്തി.
നാളെ ഹാജരാകണം എന്നാവശ്യപ്പെട്ട് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിന് കേന്ദ്ര വ്യോമയാനമന്ത്രാലയം വീണ്ടും സമന്‍സ് അയച്ചു. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ അറിയിക്കണമെന്നാണ് നിര്‍ദേശം. ഇന്‍ഡിഗോ വിമാനസര്‍വീസ് പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി അറിയിച്ചു. എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. 10% സർവീസുകൾ വെട്ടിക്കുറച്ചതോടെ ഇനി മുതൽ ഇൻഡിഗോയുടെ പ്രതിദിനമുള്ള 250 ഓളം സർവീസുകളിലാണ് കുറവ് വരുന്നത്.