TOPICS COVERED

രാജ്യത്ത്‌ വിമാന സർവീസ് പ്രതിസന്ധി അകലുന്നു. ഇന്ന് അഞ്ഞൂറിൽ താഴെ ഇൻഡിഗോ സർവീസുകളെ റദ്ദാക്കപ്പെടുകയുള്ളൂ എന്നാണ് വിലയിരുത്തൽ. ബുധനാഴ്ചയോടെ സർവീസുകളെല്ലാം സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. ഇന്ന് രാത്രിക്കുള്ളിൽ ലഗേജുകൾ പൂർണമായി യാത്രക്കാർക്ക് എത്തിച്ചുനൽകണമെന്നാണ് കേന്ദ്രസർക്കാരിന്റെ കർശന നിർദേശം. 3000 ബാഗേജുകൾ ഇതിനകം ഇൻഡിഗോ യാത്രക്കാർക്ക് എത്തിച്ചുനൽകി. 610 കോടി രൂപയുടെ റീഫണ്ടും നൽകിയിട്ടുണ്ട്. 

ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. . ഇൻഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് തെറിച്ചേക്കും. പാർലമെന്‍ററി സമിതി ഇൻഡിഗോ പ്രതിനിധികളെ വിളിപ്പിക്കും. അതേസമയം, ‌സിഇഒയ്ക്കും സിഒഒയ്ക്കും നല്‍കിയ കാരണം കാണിക്കൽ നോട്ടിസില്‍ മറുപടി നൽകാൻ ഇൻഡിഗോയ്ക്ക് 24 മണിക്കൂർ കൂടെ ഡിജിസിഎ അനുവദിച്ചു. ഞായറാഴ്ച ഇന്‍ഡിഗോയുടെ 650 സര്‍വീസുകളാണ് റദ്ദാക്കിയത്. സര്‍വീസുകള്‍ ബുധനാഴ്ചയോടെ സാധാരണ നിലയിലെത്തുമെന്ന് കമ്പനി അറിയിച്ചു. 

റദ്ദാക്കപ്പെടുന്ന സര്‍വീസുകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞതായാണ് ഇന്‍ഡിഗോ പറയുന്നത്. ഇന്‍ഡിഗോയുടെ 138ല്‍ 137 റൂട്ടിലേക്കും ഞായറാഴ്ച സര്‍വീസുണ്ടായി. എന്നാല്‍ അറുന്നൂറ്റന്‍പതോളം സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ യാത്രക്കാര്‍ വലഞ്ഞു.പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ പൈലറ്റുമാരെ ഇന്‍ഡിഗോ ഉള്‍പ്പെടുത്തും.

ENGLISH SUMMARY:

The crisis in domestic air travel is reportedly easing, with Indigo expected to cancel fewer than 500 flights today. Indigo projects all services will normalize by Wednesday, having already refunded ₹610 Crore. However, the government is considering strict action, including the potential removal of CEO Peter Elbers, while the DGCA granted Indigo an extra 24 hours to respond to the show-cause notice.