ഡിറ്റ് വാ ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. ചെന്നൈയുൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ മഴ കുറഞ്ഞു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു. ചെന്നൈയിൽ നിന്നുള്ള ആറ് വിമാനങ്ങൾ റദ്ദാക്കി. ഡിറ്റ് വാ, ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ന്യൂനമർദമായി മാറിയത്. 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ദുർബലമാകും. തമിഴ് നാടിന്റെ തീരദേശ മേഖലകളിൽ മഴയ്ക്ക് കുറവുണ്ട്. ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പതിനൊന്ന് ജില്ലകളിലും കാരയ്ക്കലിലും യെല്ലോ അലർട്ടാണ്. നാളെ നീലഗിരി, ഈറോഡ്, കോയമ്പത്തൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഭൂരിഭാഗം ഇടങ്ങളിലെയും വെള്ളം കോർപറേഷൻ ജീവനക്കാർ പമ്പ് ചെയ്ത് ഒഴിവാക്കി. എങ്കിലും വേളാച്ചേരി അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്.
ചെന്നൈയിൽ നിന്നുള്ള ആറ് വിമാനങ്ങൾ റദ്ദാക്കി. ചുഴലിക്കാറ്റിനേ തുടർന്ന് ഉണ്ടായ മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ നാല് പേര് മരിച്ചു. 1600 ഓളം വീടുകൾ തകർന്നു. ഇന്ന് ചെന്നൈ, ഉൾപ്പെടെ 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ആയിരുന്നു