ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം വൻ സ്ഫോടനം. ലാൽകില മെട്രോ സ്റ്റേഷന്റെ നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 13 പേരാണ് മരിച്ചത്. 30 പേര്‍ക്ക് പരുക്കുണ്ട്. എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചു. ഐ20 കാറാണ് പൊട്ടിത്തെറിച്ചതെന്ന് ഡല്‍ഹി പൊലീസ്. പൊട്ടിത്തെറിച്ച കാര്‍ ഉടമ സല്‍മാനെ കസ്റ്റഡിയിലെടുത്തു. കാര്‍ വില്‍പന നടത്തിയതാണെന്ന് സല്‍മാന്‍റെ മൊഴി. സ്ഫോടനം ഉണ്ടായ കാറിൽ ഉണ്ടായിരുന്നത് ഹരിയാന നമ്പർ പ്ലേറ്റ് എന്നാണ് വിവരം. മൃതദേഹങ്ങള്‍ പലതും ചിന്നിച്ചിതറിയ നിലയിലാണ്. 30 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഭീകരാക്രമണമാണെന്നോ അല്ലെന്നോ വ്യക്തമാക്കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തയാറായില്ല. മെല്ലെ നീങ്ങിയ കാറിലാണ് സ്ഫോടനം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.ഇ.ഡി സ്ഫോടനമെന്ന് ഡല്‍ഹി പൊലീസ്. ഒരു കാര്‍ റെഡ് സിഗ്നലില്‍ നിര്‍ത്തിയതിലും അന്വേഷണം. ഈ കാറിലാണ് ആദ്യ സ്ഫോടനമെന്ന് വിവരം. ജമ്മു കശ്മീര്‍ പൊലീസും അന്വേഷണത്തിന്റെ ഭാഗമാവും. ഫരീദാബാദില്‍ 2900 കിലോഗ്രാം സ്ഫോടകവസ്തു കണ്ടെത്തിയിരുന്നു
രാജ്യമെമ്പാടും ജാഗ്രത നിർദ്ദേശം നൽകി സിഐഎസ്എഫ്. വിമാനത്താവളങ്ങൾ, മെട്രോ, ചരിത്ര സ്മാരകങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ സുരക്ഷ ശക്തമാക്കി. വൈകുന്നേരം 6.52 ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം ഗേറ്റിന് സമീപം സ്ഫോടനം ഉണ്ടായത്. ഈ സമയത്ത് വിനോദസഞ്ചാരികളടക്കം നിരവധിപേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
ഒന്നരകിലോമീറ്ററിലധികം ദൂരത്തേക്ക് സ്ഫോടനശബ്ദം കേട്ടു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ചെങ്കോട്ടയിലേക്കുള്ള ഗതാഗതം നിരോധിച്ചു. പൊതു ഇടങ്ങളെല്ലാം ഒഴിപ്പിച്ചു. എന്‍ഐഎ, എന്‍എസ്ജി സംഘങ്ങളും ബോംബ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സ്ഥിതിഗതികള്‍ വിലയിരുത്തി.