രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ വൈകുന്നു. ഡല്‍ഹി വിമാനത്താവളത്തിലെ സാങ്കേതികത്തകരാര്‍ പരിഹരിക്കാനായില്ല. ചില സര്‍വീസുകള്‍ റദ്ദാക്കിയേക്കും . സാങ്കേതിക തകരാറില്‍ ഹാക്കിങ് സാധ്യതകൾ അടക്കം പരിശോധിക്കുന്നു. വിമാനങ്ങൾ ഇനിയും മണിക്കൂറുകൾ വൈകാൻ സാധ്യതയുണ്ട്.
എയര്‍ ട്രാഫിക് കണ്‍ട്രോളിലാണ് സാങ്കേതിക തകരാര്‍. ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലെ തകരാറാണ് പ്രശ്നം. ഇതുവരെ മുന്നൂറോളം വിമാന സര്‍വീസുകളെ സാങ്കേതിക പ്രശ്നം ബാധിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ഇനിയും സമയമെടുക്കും. വിമാനങ്ങള്‍ വൈകുന്നത് തുടരുമെന്ന് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ ഡിജിറ്റൽ സ്പൂഫിങ്ങിന് ശ്രമം നടന്നിരുന്നു. തെറ്റായ സിഗ്നലുകൾ അയച്ച് വിമാനങ്ങളെ വഴി തെറ്റിക്കലാണ് ഡിജിറ്റൽ സ്പൂഫിങ്
അതേസമയം, സൈബര്‍ അറ്റാക്ക് സാധ്യത എയര്‍പോര്‍ട്ട് അതോറിറ്റി തള്ളി . തകരാര്‍ മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലെ സെര്‍വറിനാണ്. ഫ്ലൈറ്റ് പ്ലാനുകള്‍ സിസ്റ്റത്തില്‍ ലഭ്യമല്ല.
വിവരങ്ങള്‍ മാനുവലായി അപ്ഡേറ്റ് ചെയ്യണം.