rahul-pressmeet

വോട്ട് കൊള്ള  ആരോപണത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് വച്ചാണ് വാര്‍ത്താസമ്മേളനം. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വാർത്താസമ്മേളനമാണ് രാഹുൽ ഗാന്ധി നടത്താന്‍ പോകുന്നത്. ബീഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് ഈ നീക്കം.

പുതിയ വെളിപ്പെടുത്തലുകൾക്കുള്ള തെളിവുകൾ സജ്ജമാണെന്ന്  കോൺഗ്രസ് നേതൃത്വം അറിയിച്ചു. 

ആദ്യ വാർത്താ സമ്മേളനത്തിൽ ബിജെപി അനുകൂല വോട്ടുകൾ എങ്ങനെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി എന്നും രണ്ടാം വാർത്താ സമ്മേളനത്തിൽ പ്രതിപക്ഷ വോട്ടുകൾ എങ്ങനെ ഒഴിവാക്കപ്പെട്ടു എന്നുമാണ് തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി വിശദീകരിച്ചത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ വോട്ട് കൊള്ള  വിവരങ്ങൾ തെളിയിക്കുന്ന രേഖകൾ   കൈവശമുണ്ടെന്ന് കോൺഗ്രസ് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പുറമെ ഹരിയാനയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലെയും ഗുജറാത്തിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലെയും വോട്ട് കൊള്ള വിവരങ്ങൾ കോൺഗ്രസ് ശേഖരിച്ചിട്ടുണ്ട്

ENGLISH SUMMARY:

Vote rigging allegations are the focus of Rahul Gandhi's upcoming press conference. He is expected to present further evidence regarding alleged irregularities in the electoral process.