bilaspur-accident

ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ കോർബ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 6 മരണം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.  നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. നിരവധി കോച്ചുകള്‍ പാളം തെറ്റി. സിഗ്നല്‍ സംവിധാനവും തകര്‍ന്നു. ബിലാസ്പുര്‍ – കാട്നി സെക്ഷനിലെ ലാല്‍ ഖണ്ട് പ്രദേശത്താണ് അപകടം .  സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടകാരണമെന്നാണ് സൂചന. അപകടകാരണം അന്വേഷിച്ച് വരികയാണെന്നും കോച്ചുകളിലെ പരിശോധനയ്ക്ക് ശേഷം  ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിക്കുമെന്നും റെയില്‍വെ അറിയിച്ചു.  

ENGLISH SUMMARY:

Train accident news. A tragic train accident in Bilaspur, Chhattisgarh, involving a passenger train and a goods train, has resulted in multiple fatalities and injuries.