രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ശബ്ദരേഖയും വാട്സാപ് ചാറ്റും പുറത്ത്. ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും രാഹുല്‍ പ്രേരിപ്പിക്കുന്നതിന്‍റെ തെളിവുകള്‍ എന്നനിലയിലാണ് ഇത് പ്രചരിക്കുന്നത്. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് രാഹുല്‍ ക്ഷുഭിതനാകുന്നതും ഓഡിയോയിലുണ്ട്.
രാഹുൽ മാങ്കൂട്ടത്തിനെതിരായ ഓഡിയോ കണ്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. പരിശോധിച്ച ശേഷം പറയാമെന്നും സണ്ണി ജോസഫ് കൊച്ചിയിൽ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് പ്രചരണത്തിനിറങ്ങിയാല്‍ വീട്ടമ്മമാര്‍ കുറ്റിച്ചൂല് കൊണ്ടായിരിക്കും സ്വീകരിക്കുകയെന്ന് സി.പി.എം നേതാവ് എം.വി.ജയരാജന്‍. പീഡനത്തിന് പുതിയ രീതിയും വഴിയും കണ്ടെത്തിയ നേതാവാണ് രാഹുല്‍. കാഞ്ഞിരക്കുരുവില്‍ നിന്നും മധുരം പ്രതീക്ഷിക്കേണ്ടതില്ല. രാഹുലിനെ ഇറക്കിയാല്‍ യുഡിഎഫിന് കൈയിലുള്ള സീറ്റുകള്‍ കൂടി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവും. രാഹുലിനെ പാലക്കാട് തടയുമെന്ന് സിപിഎം നേതൃത്വം പറയുന്നത് കായികമായി നേരിടുക എന്ന അര്‍ഥത്തിലല്ലെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.