യാത്രക്കാരെ ആശങ്കയിലാക്കി ഓടുന്ന ട്രെയിനില്‍ പെരുമ്പാമ്പ്. ശ്രീ മാതാ വൈഷ്ണോ ദേവി കത്രയില്‍ നിന്നും ചെന്നൈയിലേക്കുള്ള ആന്തമാന്‍ എക്സ്പ്രസിലിലെ സ്ലീപ്പര്‍ കോച്ചിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി ട്രെയിന്‍ വിജയവാഡയിലേക്ക് നീങ്ങുന്നതിനിടെയാണ് ടിടിഇ ശുചിമുറിയുടെ ഭാഗത്ത് പെരുമ്പാമ്പിനെ കാണുന്നത്.
ട്രെയിന്‍ ഡോറങ്കലെത്തിയ സമയത്താണ് ചെക്കിങിനിടെ ടിടിഇയായ വെങ്കിടേശ്വരലുവാണ് പാമ്പിനെ കണ്ടത്. ടിടിഇ ഖമ്മം ആര്‍പിഎഫിനെ വിവരമറിയിച്ചു. ആര്‍പിഎഫിന്‍റെ നേതൃത്വത്തില്‍ പാമ്പുപിടിത്തക്കാരനെ ഖമ്മത്ത് എത്തിച്ചു. ട്രെയിന്‍ നിര്‍ത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
അതേസമയം, ഇതേ വിഡിയോ ഉപയോഗിച്ച് വിവിധ ട്രെയിനുകളില്‍ പാമ്പിനെ കണ്ടതായി സമൂഹ മാധ്യമങ്ങളില്‍ പ്രചാരണമുണ്ട്. ചെന്നൈ– ഹൗറ മെയിലിന്‍റെ എസി കോച്ചില്‍ പാമ്പിനെ കണ്ടതായി ഇതേ വിഡിയോ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുണ്ട്. പാട്ന– റാഞ്ചി ജനശദാബ്ദിയില്‍ പാമ്പു കയറിയെന്നും ഇതേ വിഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണമുണ്ട്.