ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് നവംബര്‍ 23ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിയമനത്തിനായി ശുപാര്‍ശ നല്‍കാന്‍ ചീഫ് ജസ്റ്റിസിനോട് കേന്ദ്ര നിയമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് സൂര്യകാന്ത്. ഹരിയാന സ്വദേശിയായ സൂര്യകാന്ത് 2019ലാണ് സുപ്രീംകോടതി ജഡ്ജിയായത്.
ENGLISH SUMMARY:
Justice Surya Kant is set to become the next Chief Justice of India. The current Chief Justice, BR Gavai, has recommended Justice Surya Kant's name to the central law ministry.