bihar-election

TOPICS COVERED

ബിഹാറിൽ എന്‍ഡിഎ ജയിച്ചാൽ മുഖ്യമന്ത്രി  നിതീഷ് കുമാർ തന്നെയെന്ന് ബിജെപി. ഇക്കാര്യത്തിൽ രണ്ടഭിപ്രായം ഇല്ലെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി വ്യക്തമാക്കി. വോട്ടെടുപ്പിന് 10 ദിവസം ശേഷിക്കെ ആര്‍ജെഡി നേതാവ് പ്രതിമ കുശ്വാഹ ബി.ജെ.പിയിൽ ചേർന്നു. എന്‍ഡിഎയുടെ കള്ളക്കളി ജനം അവസാനിപ്പിക്കുമെന്ന് കോൺഗ്രസ്.

മുഖ്യമന്ത്രി സ്ഥാനം കഴിഞ്ഞു കിടക്കുന്നില്ലെന്ന് സാമ്രാട്ട് ചൗധരി. നിതീഷ് കുമാർ തന്നെ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ബിജെപി ഇത്തരം ഒരു പ്രഖ്യാപനം നടത്തുന്നത്. ആർ.ജെ.ഡിയുടെയും കോൺഗ്രസിന്‍റേയും പൊള്ളയായ വാഗ്ദാനങ്ങൾ ജനം തള്ളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾ താഴെതട്ടിലുള്ള നേതാക്കളെ ബഹുമാനിക്കുന്നില്ല എന്നാരോപിച്ചാണ് ആര്‍ജെഡി നേതാവ് പ്രതിമ ഖുശ്വാഹ ബിജെപിയിൽ ചേർന്നത്. വോട്ട് കൊള്ളയ്ക്കെതിരെ ബിഹാർ ജാഗ്രതയിൽ ആണെന്നും ബിജെപിയുടെ കള്ളക്കളി ജനം അവസാനിപ്പിക്കുമെന്നും ബിഹാർ പിസിസി പ്രസിഡന്‍റ് രാജേഷ് റാം പറഞ്ഞു.

ENGLISH SUMMARY:

Bihar Politics focuses on the upcoming elections and the NDA's confirmation of Nitish Kumar as their Chief Ministerial candidate if they win. The article highlights political shifts, including an RJD leader joining the BJP, and accusations of deceit from the Congress party.