മെട്രോ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത് ഒരു പെട്ടി കോണ്ടം. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹി മെട്രോ സ്റ്റേഷന് പിന്നിലായി ഇത് കണ്ടെത്തിയെന്ന കുറിപ്പോടെയാണ് ഒരു വലിയ പെട്ടി കോണ്ടത്തിന്‍റെയും ചിതറിക്കിടന്ന നിരവധി കോണ്ടം പാക്കറ്റുകളുടെയും ചിത്രം പങ്കുവച്ചത്. ചിത്രവും കുറിപ്പും ഉടനടി വൈറല്‍. ചിത്രം വൈറലായതിന് പിന്നാലെ തമാശരൂപേണയുള്ള നിരവധി കമന്റുകളും പോസ്റ്റിന് ചുവടെ നിറയുന്നുണ്ട്.
'പായ്ക്കറ്റ് ആദ്യം കണ്ടപ്പോ പോപ്-പോപ് പടക്കമാണെന്നാണ് ഓര്‍ത്തത്, കമന്‍റ് വായിച്ചപ്പോഴാണ് കോണ്ടമാണെന്ന് മനസിലായത്, 'ഗ്രാമപ്രദേശങ്ങളിലേക്കുള്ള സർക്കാർ മരുന്നുകളല്ലേ അവ. കഴിയുമെങ്കിൽ അവ സർക്കാർ ആശുപത്രിയിലേക്ക് തിരികെ നൽകൂ' തുടങ്ങിയ കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
പൊതുജനാരോഗ്യ പ്രചാരണങ്ങളുടെ ഭാഗമായി ഡൽഹി മെട്രോ നേരത്തെ കോണ്ടം വിതരണം ചെയ്തിരുന്നു. ഈ പദ്ധതികളെ കുറിച്ച് ആളുകള്‍ കമന്‍റിട്ടതോടെയാണ് കുറിപ്പ് വൈറലായത്. 2014-ൽ, ഏറ്റവും വലിയ ഗർഭനിരോധന ഉറകളുടെ നിർമ്മാതാക്കളിലൊരാളായ എച്ച്എൽഎൽ ലൈഫ് കെയറുമായി സഹകരിച്ച് വിവിധ മെട്രോ സ്റ്റേഷനുകളിൽ കോണ്ടം വെൻഡിംഗ് മെഷീനുകൾ ഡല്‍ഹി മെട്രോ റെയിൽ കോർപ്പറേഷൻ സ്ഥാപിച്ചിരുന്നു. ഗർഭനിരോധനാ നിർദ്ദേശങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയ ആരോഗ്യ ഉൽപ്പന്നങ്ങൾക്കൊപ്പം നിരോധ് കോണ്ടവും ഇത്തരം വെൻഡിംഗ് മെഷീനുകൾക്കൊപ്പം സജ്ജീകരിച്ചിരുന്നു. അന്ന് അത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ എച്ച്ഐവി വൈറൽ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായപ്പോഴാണ് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് ചില തിരഞ്ഞെടുത്ത സ്ഥലങ്ങളിലും കോണ്ടം വയ്ക്കാന്‍ ചില എന്‍ജിഒകളുടെ സഹായത്തോടെ സര്‍ക്കാര്‍ തീരുമാനിച്ചിച്ചത്. ഇത്തരം ബോധവല്‍ക്കരണ പരിപാടികളിലൂടെ എച്ച്ഐവി ബാധിതരുടെ വ്യാപനത്തില്‍ വലിയ കുറവ് വന്നുവെന്ന് പിന്നീട് വന്ന കണക്കുകളും തെളിവ് നല്‍കി. എന്നാല്‍, പിന്നീട് സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു.