ചുമ മരുന്നു കഴിച്ച് കുട്ടികൾ മരിച്ചതിൽ കർശന നടപടി സ്വീകരിച്ച് മധ്യപ്രദേശ് സർക്കാർ.  ചിന്ദ്വാഡയിലെയും ജബൽപൂരിലെയും ഡ്രഗ് ഇൻസ്പെക്ടർമാരെയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഡയറക്ടറെയും സസ്പെൻഡ് ചെയ്തു. എന്നാല്‍‌ റെഗുലേറ്ററി ബോഡികളുടെയും  ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെയും പിഴവുകളിൽ നിന്ന്  ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മധ്യപ്രദേശിലെ ഡോക്ടറുടെ അറസ്റ്റ് എന്നും ഡോക്ടറെ വിട്ടയക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. Also Read: കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് കൊടുക്കുന്നത് പൂര്‍ണമായും ഒഴിവാക്കണോ?

ഡ്രഗ് ഇൻസ്പെക്ടർമാരായ ഗൗരവ് ശർമ്മ, ശരദ് കുമാർ ജെയിൻ, എഫ്‌ഡി‌എ ഡെപ്യൂട്ടി ഡയറക്ടർ ശോഭിത് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.  സംസ്ഥാന ഡ്രഗ് കൺട്രോളർ ദിനേശ് മൗര്യയെ സ്ഥലം മാറ്റിയതായും സർക്കാർ അറിയിച്ചു.  വിഷയത്തിൽ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾക്ക് നോട്ടീസ് അയച്ചു.

വ്യാജ മരുന്നുകളുടെ വിതരണം അന്വേഷിക്കാൻ ഡിസിജിഐ, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് , കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവയോട് നിർദ്ദേശിച്ചു.  റെഗുലേറ്ററി ബോഡികളുടെയും  ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെയും പിഴവുകളിൽ നിന്ന്  ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് മധ്യപ്രദേശിലെ ഡോക്ടറുടെ അറസ്റ്റ് എന്നും ഡോക്ടറെ വിട്ടയക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ENGLISH SUMMARY:

The Madhya Pradesh government has taken strict action following the deaths of children who consumed cough syrup. Drug Inspectors from Chhindwara and Jabalpur, along with the Deputy Director of the Food and Drug Administration, have been suspended. However, the Indian Medical Association (IMA) alleged that the arrest of a doctor in Madhya Pradesh was an attempt to divert attention from the failures of regulatory bodies and pharmaceutical companies, and demanded his immediate release.