mohanlal

TOPICS COVERED

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം. കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. സൈന്യത്തിനായി കൂടുതൽ സിനിമകൾ ചെയ്യുമെന്ന് മോഹൻലാൽ പറഞ്ഞു. 

ഡൽഹി സൗത്ത് ബ്ലോക്കിൽ കരസേന ആസ്ഥാനത്താണ് സേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നടൻ മോഹൻലാലിനെ ആദരിച്ചത്. സൈനിക വേഷത്തിലെത്തിയ മോഹൻലാലിനൊപ്പം സംവിധായകൻ മേജർ രവിയും ഒപ്പമുണ്ടായിരുന്നു. 

ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുമെന്ന് മോഹൻലാൽ. രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ നേടിയതടക്കം സേനയുടെ അംഗീകാരത്തിന് കാരണമായെന്ന് മോഹൻലാൽ പറഞ്ഞു.  16 വര്‍ഷമായി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്. കേണലാണ് മോഹന്‍ലാല്‍. 

ENGLISH SUMMARY:

Mohanlal was honored by the Indian Army following his Dadasaheb Phalke Award. He met with Army Chief Upendra Dwivedi in Delhi and expressed his commitment to producing more films with military themes.