ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ ആറിനും രണ്ടാം ഘട്ടം നവംബര്‍ പതിനൊന്നിനും നടക്കും. 121 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. രണ്ടാംഘട്ട വോട്ടെടുപ്പ് 122 മണ്ഡലങ്ങളില്‍. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം കഴിഞ്ഞുള്ള ആദ്യ തിരഞ്ഞെടുപ്പാണ് വരുന്നത്. അധികാരത്തുടര്‍ച്ചയ്ക്കായി എന്‍ഡിഎയും ഭരണമാറ്റത്തിനായി ഇന്ത്യ സഖ്യവും വാശിയേറിയ പ്രചാരണത്തിലാണ്.
ആകെ 7.43 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 90,712 പോളിങ് ബൂത്തുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരു ബൂത്തില്‍ 1200 വോട്ടര്‍മാര്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യമായി വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ചിത്രവും എത്തും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യമൊരുക്കും. കനത്ത സുരക്ഷയിലായിരിക്കും തിരഞ്ഞെടുപ്പെന്നും ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. വോട്ടര്‍ ഹെല്‍പ്‌ലൈനും സജ്ജമാക്കിയിട്ടുണ്ട്. നമ്പര്‍: 1950