TOPICS COVERED

ഇന്ന് ഗാന്ധിജയന്തി. ഒരു ആയുഷ്‌കാലം മുഴുവന്‍ സത്യത്തിനും അഹിംസയ്ക്കും നിലകൊണ്ട മഹാത്മാഗാന്ധിയുടെ  156ആം ജന്‍മദിനം. ഗാന്ധി വധത്തില്‍ ആരോപണ വിധേയരായ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമാണ് ഇന്ന്. സത്യത്തിനും അഹിംസക്കുമായി ഓടിയ ആ കാല്പാടുകൾ നിലച്ച ഇടം

ഹിന്ദു_മുസ്ലിം മൈത്രിയിലാണ് മതേതരര ഇന്ത്യയുടെ നിലനിൽപ്പ് എന്ന വിശ്വാസം മുറുകെ പിടിച്ച ഗാന്ധിജി...ആ ഗാന്ധിജിയെ  ഹിന്ദുത്വവിരുദ്ധനെന്ന് ആരോപിച്ചാണ് മതഭ്രാന്തനായ നാഥുറാം ഗോഡ്‌സെ  വെടിവെച്ച് വീഴ്ത്തിയത്. രാജ്യത്തിന്‍റെ സ്വാതന്ത്രത്തിനായി മൂന്ന് പതിറ്റാണ് പൊരുതിയ മഹാത്‌മാവിന് 6 മാസം തികച്ച് സ്വതന്ത്ര്യ ഇന്ത്യയിൽ ജീവിക്കാനായില്ല.

ഗാന്ധിജിക്കും  ആർഎസ്എസിനും പൊതുവായി ഐക്യപ്പെടാവുന്ന പേര് രാമന്‍റേതാണ്. സമാധാനത്തിന്‍റെ രൂപമായി ആത്‌മാരാമനെ ഗാന്ധി കണ്ടെടുക്കുമ്പോൾ ,വില്ല്കുലച്ച് കോപാകുലനായ രാമനെ  സംഘപരിവാർ ഉയര്‍ത്തുന്നു. നൂറ്റാണ്ട് തികയുന്ന ആർഎസ്എസ് നെഹ്‌റുവിനെ മുഖ്യശ്രത്രുവായി കാണുമ്പോൾ ഗാന്ധിയെ എതിരാളികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുന്നു എന്നതാണ് രണ്ട് പതിറ്റാണ്ടിനിടയിൽ കണ്ട വലിയമാറ്റം.

ENGLISH SUMMARY:

Gandhi Jayanti marks the birth anniversary of Mahatma Gandhi, a champion of truth and non-violence. This day also coincides with the centenary of the RSS, highlighting differing perspectives on Gandhi's legacy and his role in India's history.