Image Credit:x/ANI

മഹാത്മഗാന്ധിയുടെ ജന്‍മദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധൈര്യവും ലാളിത്യവും എങ്ങനെ മാറ്റത്തിന്റെ ഉപകരണങ്ങളാകുമെന്ന് ബാപ്പു തെളിയിച്ചു. വികസിത ഭാരതം കെട്ടിപ്പടുക്കാൻ ഗാന്ധിജിയുടെ പാത പിന്തുടരുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. ബാപ്പുവിന്‍റെ അസാധാരണ ജീവിതത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മോദി വ്യക്തമാക്കി. മാനവിക സേവനത്തിന്‍റെ ശക്തിയിലും സഹാനുഭൂതിയിലും ഗാന്ധിജി വിശ്വസിച്ചുവെന്നും ജനങ്ങളെ ശാക്തീകരിക്കാന്‍ അത് മുറുകെ പിടിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്ഘട്ടിലെത്തിയ അദ്ദേഹം രാഷ്ട്രപിതാവിന് ആദരമർപ്പിച്ചു. ഒരായുഷ്‌കാലം മുഴുവന്‍ സത്യത്തിനും അഹിംസയ്ക്കും നിലകൊണ്ട മഹാത്മാഗാന്ധിയുടെ  156–ാം ജന്‍മദിനമാണിന്ന്. 

ENGLISH SUMMARY:

Mahatma Gandhi is remembered on his birth anniversary. His principles continue to inspire and guide the nation towards progress and development.