ഡല്‍ഹിയില്‍ മായം കലര്‍ന്ന നെയ്യ് പൊലീസ് പിടികൂടി. 1,625 കിലോ മായം കലര്‍ത്തിയ നെയ്യാണ് പിടിച്ചെടുത്തത്. ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തതു. കാന്‍സര്‍ പടര്‍ത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ നെയ്യിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉല്‍സവ സീസണോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന നെയ്യ് പിടിച്ചെടുത്തത്.