കോലഞ്ചേരിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി അമിത് ഷാ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയെ വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. 2029-ൽ കോൺഗ്രസിന് കനത്ത പരാജയം ഉറപ്പെന്നും NDA ഭരണ തുടർച്ച നേടുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും NDA യുടെയും BJP യുടെയും ജനപ്രീതി ഏറുകയാണ്. തുടർച്ചയായ പരാജയങ്ങളിൽ രാഹുൽഗാന്ധി ഗൗരവമായ ആത്മപരിശോധന നടത്തണം.
നുഴഞ്ഞുകയറ്റക്കാരെ വോട്ടർമാരായി റജിസ്റ്റർ ചെയ്യാനാണ് കോൺഗ്രസ് ശ്രമം. നെഗറ്റീവ് രാഷ്ട്രീയം കളിച്ച് കെട്ടിച്ചമച്ച നുണകളിലൂടെ ജന വിശ്വാസം നേടാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.