പമ്പാ നദി (ഫയല്‍ ചിത്രം)
പമ്പയിലെ ശുചിമുറികളിലെ വെള്ളം നിലച്ചതിൽ സംശയമുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ശുചിമുറി സൗജന്യമാക്കിയതിൽ വിരോധമുള്ളവർ ആകാം. സാധനങ്ങൾ വാങ്ങുന്നതിൽ ഇടനിലക്കാരെ ഒഴിവാക്കിയതിലും വിരോധമുള്ളവർ കാണും. സർക്കാരുമായി പ്രശ്നങ്ങൾ ഇല്ലെന്നും ഒരുക്കങ്ങൾ തൃപ്തികരമെന്നും കെ.ജയകുമാർ പറഞ്ഞു.
വാല്‍വുകള്‍ ആരോ മനപ്പൂര്‍വം ഓഫ് ചെയ്തെന്നാണ് ദേവസ്വം ബോര്‍ഡ് സംശയിക്കുന്നത്. ഇവിടെ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. സ്ഥലത്ത് കാവലിന് ഗാർഡുകളെ നിയോഗിച്ചു.
മണ്ഡലകാലം മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെയെടുത്ത വ്യത്യസ്തമായിട്ടുള്ള നടപടികൾ ഗുണം ചെയ്തു. ശബരിമലയില്‍ എത്തുന്ന ഭക്തന് വ്യത്യാസം അനുഭവപ്പെടും ആ വ്യത്യാസം സീസണ്‍ മുഴുവൻ നിലനിർത്താൻ സാധിക്കട്ടെ എന്നാണ് പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനങ്ങളെ മോശമാക്കാനുള്ള ശ്രമങ്ങളെ അയ്യപ്പൻ നിർവീര്യമാക്കിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മണ്ഡലകാലത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചുമണിക്കാണ് നട തുറക്കുന്നത്. നിലയ്ക്കലിൽ തീർത്ഥാടകർ തമ്പടിച്ചു തുടങ്ങി.