നവരാത്രി ആഘോഷങ്ങളില്‍ ആറാടുകയാണ് ഉത്തരേന്ത്യ. ഡല്‍ഹിയിലെ സുന്ദര്‍ നഴ്സറിയില്‍ നടന്ന ഗര്‍ബ നൃത്തം കാണാം.
ഗുജറാത്തില്‍ ഉത്ഭവിച്ച് ഇന്ന് വടക്കേ ഇന്ത്യയാകെ പടര്‍ന്ന നൃത്തരൂപമാണ് ഗര്‍ബ. നാടോടി നൃത്ത രൂപമെങ്കിലും പുതുപുത്തന്‍ ബോളിവുഡ് ഗാനങ്ങള്‍ വരെ ചിലപ്പോള്‍ ഗര്‍ബ നൃത്തത്തിന്‍റെ ഭാഗമാകും.
രാത്രി ഏറെ വൈകിയും ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗര്‍ബ നൃത്തത്തിനായി നിരവധിപ്പേര്‍ എത്താറുണ്ട്.വിശ്വാസം മാത്രമല്ല ആഘോഷിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം നൃത്തവേദികള്‍