TOPICS COVERED

ബെംഗളുരുവില്‍ മലയാളി കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചു വ്യാജ ലഹരിക്കെണികേസുകളില്‍ കൈമലര്‍ത്തി ഹോസ്റ്റല്‍ നടത്തിപ്പുകാര്‍. വിദ്യാര്‍ഥികളറിയാതെ മുറികളില്‍ ലഹരിയെത്തില്ലെന്നും ഒന്നും ചെയ്യാനില്ലെന്നും ഹോസ്റ്റല്‍ ഉടമകള്‍ വ്യക്തമാക്കി. കോളജ് വിദ്യാര്‍ഥികളെ ലഹരിക്കെണികളില്‍പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെയാണു ഹോസ്റ്റല്‍ഉടമകള്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

കോളേജുകള്‍ക്കു ചുറ്റും നിറയെ പി.ജികളാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമുള്ള. രണ്ടുകൂട്ടര്‍ക്കും ഒന്നിച്ചു താമസിക്കാന്‍ കഴിയുന്നവ തുടങ്ങി പലരതരത്തിലുള്ളവ. ഇവിടങ്ങളിലാണു നിരന്തരം റെയ്ഡും തട്ടിപ്പു നാടകങ്ങളും നടക്കുന്നത്.താമസക്കാരറിയാതെ മുറികളില്‍ ലഹരി എത്തില്ലെന്നും താമസക്കാരുടെ സ്വകാര്യതകളില്‍ കയറി പരിശോധിക്കാന്‍ കഴിയില്ലെന്നുമാണ് നിലപാട്.

പൊലീസിന്റെ കൂടി പിന്തുണയുള്ള തട്ടിപ്പ് സംഘത്തിനെതിരെ സംസാരിക്കുന്നതു ബിസിനസിനെ ബാധിക്കുമെന്ന് ഭയപെടുന്നവരുമുണ്ട്. കെട്ടിടങ്ങളില്‍ നിന്നു ലഹരി പിടിച്ചാലും പി.ജി. ഉടമയെ സാക്ഷി പോലും ആക്കാറുമില്ല. എല്ലാം കണ്ടില്ലെന്നു നടിച്ചില്ലെങ്കില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ലെന്നാണ് പി.ജി നടത്തിപ്പുകാര്‍ പറയുന്നത്. എല്ലാം അറിഞ്ഞാലും ഇക്കാരണത്താല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റില്ലെന്നു മാത്രം.

ENGLISH SUMMARY:

Bangalore drug racket targets Malayali college students. This scam involves exploiting students through drug use, with hostel owners claiming no responsibility and an inability to monitor student activities effectively.