ആറു പതിറ്റാണ്ടിലേറെനീണ്ട ഐതിഹാസിക സേവനത്തിനുശേഷം മിഗ് – 21 യുദ്ധ വിമാനങ്ങള്‍ വിടവാങ്ങി. ചണ്ഡിഗഡില്‍ വാട്ടര്‍ സല്യൂട്ടോടെ ആദരവു നല്‍കി രാജ്യം മിഗ് 21ന് യാത്രപറഞ്ഞു. മിഗ് 21 വെറുമൊരു വിമാനമല്ല, രാജ്യത്തിന്‍റെ ശക്തിയുടെ പ്രതീകമാണ് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചു.
62 വര്‍ഷം ഇന്ത്യയ്ക്കായി ആകാശത്ത് സുരക്ഷയൊരുക്കിയ മിഗ് 21 വിമാനങ്ങള്‍ക്ക് രാജ്യത്തിന്‍റെ ബിഗ് സല്യൂട്ട്. ചണ്ഡിഗണ്ഡില്‍ വ്യോമസേനയൊരുക്കിയ യാത്രയയപ്പു ചടങ്ങില്‍ മിഗ് 21 വിമാനങ്ങളുടെ അവസാന ശക്തി പ്രകടനം. വിവിധ ഫോര്‍മേഷനുകളില്‍ മിഗ് 21 വിമാനങ്ങള്‍ ആകാശവിസ്മയം തീര്‍ത്തു. സാക്ഷിയായി പ്രതിരോധ മന്ത്രി രാജ് നാഥ് സിങും സേനാ മേധാവിമാരും.
വാട്ടര്‍ സല്യൂട്ട് നല്‍കി രാജ്യത്തിന്‍റെ ആദമറിയിച്ച് യാത്രയയ്പ്പ്. അവസാന ഫ്ലൈ പാസ്റ്റിന്‍റെ ഭാഗമായി എയർ ചീഫ് മാർഷൽ എ.പി.സിങ് മിഗ് 21 പറത്തി. ചരിത്രപരമായ ദൗത്യങ്ങൾ നടന്നപ്പോഴെല്ലാം മിഗ്-21 ത്രിവർണ്ണ പതാകയുടെ അഭിമാനം കാത്തുവെന്ന് പ്രതിരോധ മന്ത്രി
വ്യോമസേനയുടെ ഭാഗമായ തൊള്ളായിരത്തില്‍പരം മിഗ്-21കളില്‍ അവസാന ബാച്ചിലുള്ള 36 വിമാനങ്ങളാണ് യാത്ര പറയുന്നത്. മിഗ് 21 അനുസ്മരണ കവറു സ്റ്റാപും പ്രതിരോധ മന്ത്രി പ്രകാശനം ചെയ്തു. മിഗ് 21 ഇനി ഇന്ത്യുടെ അഭിമാന സ്മരണ.