വിവിധ റെയില്‍വെ ബോര്‍ഡുകളില്‍ അവസരം. നോർത്ത് സെൻട്രൽ റെയിൽവേയില്‍ 1783 അപ്രിന്റീസ് അവസരമാണുള്ളത്. ഈസ്റ്റ് സെൻട്രൽ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ എന്നിവിടങ്ങളില്‍ കായിക താരങ്ങള്‍ക്കാണ് അവസരം. റെയിൽവേയിലെ 368 സെക്‌ഷൻ കൺട്രോളർ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളും അപേക്ഷ ക്ഷണിച്ചു.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ആസ്‌ഥാനമായുള്ള നോർത്ത് സെൻട്രൽ റെയിൽവേയിൽ 1763 അപ്രന്റീസ് അവസരം. ഫിറ്റർ, വെൽഡർ (ജി & ഇ), ആർമേച്ചർ വൈൻഡർ മെഷിനിസ്റ്റ് കാർപെന്റർ/വുഡ് വർക് ടെക്നിഷ്യൻ, ഇലക്ട്രീഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ). ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, വയർമാൻ, പ്ലമർ, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ടേണർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നീഷ്യൻ എന്നീ ട്രേഡുകളിൽ അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 17 വരെ. പ്രായം 15-24 വരെ.
50 ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയവും ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ്/ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി എസ്‌സിവിടി) ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ എന്നീ വിഭാഗക്കാർക്ക് ഫീസില്ല. വെബ്സൈറ്റ്: www.rrcpryj.org
കായിക താരങ്ങൾക്ക് അവസരം
ബിഹാറിലെ ഹാജിപൂർ ആസ്‌ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ കായികതാരങ്ങൾക്ക് 56 ഒഴിവുണ്ട്. റെസ്‌ലിങ്, ബാസ്കറ്റ് ബോൾ, കബഡി, ഫുട്ബോൾ, ബോക്സിങ്, ക്രിക്കറ്റ് സൈക്ലിങ്, ഫുട്ബോൾ, ഗോൾഫ്, ടേബിൾ ടെന്നീസ്, വോളിബോൾ, വെയ്റ്റ്ലിഫ്റ്റിങ് എന്നി ഇനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 21. വെബ്സൈറ്റ്: www.ecz.indianrailways.gov.in
അസമിലെ ഗുവാഹത്തി ആസ്‌ഥാനമായ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ കായികതാരങ്ങൾക്ക് 56 ഒഴിവുണ്ട്. ആർച്ചറി, അത്‍ലറ്റിക്സ്, ബാഡ്മിന്റൻ, ബാസ്കറ്റ് ബോൾ, ബോക്സിങ്, ക്രിക്കറ്റ്, സൈക്ലിങ്, ഫുട്ബോൾ ഗോൾഫ്, ടേബിൾ ടെന്നീസ്, വോളി ബോൾ, വെയ്റ്റ്ലിഫ്റ്റിങ് എന്നി ഇനങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 15. വെബ്സൈറ്റ്: www.nfr.indianrailways.gov.in
പഞ്ചാബ് കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്‌ടറിയിൽ കായികതാരങ്ങൾക്ക് 23 ഒഴിവുണ്ട്. അപേക്ഷ സെപ്റ്റംബർ 29. വെബ്സൈറ്റ്: www.rcf.indianrailways.gov.in
തെലങ്കാനയിലെ സെക്കന്ദരാബാദ് ആസ്‌ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേയിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോട്ടയിൽ കായികതാരങ്ങൾക്ക് 14 ഒഴിവുണ്ട്. അപേക്ഷ ഒക്ടോബർ 19 വരെ. വെബ്സൈറ്റ്: www.scr.indianrailways.gov.in
സെക്‌ഷൻ കൺട്രോളർ ഒഴിവ്
റെയിൽവേയിലെ 368 സെക്‌ഷൻ കൺട്രോളർ ഒഴിവുകളിൽ വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ആർആർബിയിൽ 19 ഒഴിവുണ്ട്. അപേക്ഷ ഒക്ടോബർ 14 വരെ. യോഗ്യത: ബിരുദം/ തത്തുല്യം. പ്രായം: 20-33. ശമ്പളം: 35,400 രൂപ. ഫീസ്: 500 രൂപ. പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ 400 രൂപ തിരികെ നൽകും. പട്ടികവിഭാഗം, വിമുക്തഭടർ, ഭിന്നശേഷിക്കാർ. സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ, ന്യൂനപക്ഷം, സാമ്പത്തിക പിന്നാക്കക്കാർ എന്നിവർക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്. പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ തുക തിരികെ നൽകും. കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയും ഉണ്ടാകും. തിരുവനന്തപുരം ആര്‍ആര്‍ബി: www.rrbthiruvananthapuram.