delhi-orthodox-youth-movement-flood-aid

ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഡൽഹി ഭദ്രാസന ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം ദുരിതമനുഭവിക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിച്ചുനൽകി പ്രസ്ഥാനം ദുരിതബാധിതർക്ക് ആശ്വാസമായി.

ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ കമ്മിറ്റി അംഗങ്ങളും യുവജനപ്രസ്ഥാന പ്രവർത്തകരും പങ്കെടുത്തു. നിരവധി പേർ യുവജന പ്രസ്ഥാനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജവും കൈത്താങ്ങുമായി സഹകരിച്ചു. എല്ലാവർക്കും ഡൽഹി ഓർത്തഡോക്സ് യുവജന പ്രസ്ഥാനം നന്ദി രേഖപ്പെടുത്തി.