ഹിമാചലിനെ തകര്‍ത്ത് കാലവര്‍ഷവര്‍ഷക്കെടുതി. മരണം 366 കടന്നു. 4000 കോടിക്ക് മുകളിലാണ് നാശനഷ്ടം. ദുരിതബാധിത സംസ്ഥാനങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചൊവ്വാഴ്ച പഞ്ചാബില്‍ നിന്നും ആരംഭിക്കും. യുപിയില്‍ കരകവിഞ്ഞൊഴുകിയ ഗംഗ നദിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു.
അപ്പാടെ തകര്‍ന്ന അവസ്ഥയിലാണ് ഹിമാചല്‍. ജൂൺ 20 മുതൽ സെപ്തംബർ 6 വരെ സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ജീവന്‍ നഷ്ടമായത് 366 പേര്‍ക്ക്. മാണ്ഡിലാണ് കൂടുതൽ മരണം. 4079 കോടിയുടെ നഷ്ടം ഉണ്ടായി. .3,390 വീടുകൾ തകർന്നു. 135 മണ്ണിടിച്ചിലും, 95 മിന്നൽ പ്രളയവും, 45 മേഘവിസ്ഫോടനങ്ങളും സംസ്ഥാനത്തുണ്ടായി എന്നാണ് കണക്ക്. കേന്ദ്ര സഹായം കൂടാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഹിമാചല്‍ സര്‍ക്കാര്‍
യുപി പ്രയാഗ്‌രാജിൽ കരകവിഞ്ഞൊഴുകിയ ഗംഗ നദിയിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾ തകർന്നു. ജമ്മുകശ്മീരിലെ ഗന്ദർബാൽ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ ശ്രീനഗർ-ലേ ദേശീയ പാത തകര്‍ന്നു. 46 പേര്‍ മരിച്ച പഞ്ചാബില്‍ ചൊവ്വാഴ്ച എത്തുന്ന പ്രധാനമന്ത്രി പ്രളയമേഖലകളിലെ സാഹചര്യം വിലയിരുത്തും. കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. ഹരിയാനയിലെ 3,000 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി