up-case

Ai Generated Images

നഗ്നരായെത്തി സ്ത്രീകളെ ആക്രമിക്കുന്ന സംഘം ഉത്തര്‍പ്രദേശിനെ ഭീതിയിലാഴ്ത്തുന്നു. ന്യൂഡ് ഗാങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഘം തുടര്‍ച്ചയായി നാല് സ്ത്രീകളെയാണ് ആക്രമിച്ചത്. മീററ്റിലെ ദൗരാല, ഭരാല മേഖലകളിലാണ് ന്യൂഡ് ഗാങ് ആക്രമണം നടത്തുന്നത്. പൂര്‍ണ നഗ്നരായെത്തി ഒറ്റപ്പെട്ട ഇടത്തേക്ക് സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിക്കുകയാണ് ന്യൂഡ് ഗാങ്ങിന്‍റെ രീതി.  ന്യൂഡ് ഗാങ്ങിന്‍റെ ആക്രമണം കൂടിയതോടെ അക്രമികളെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഡ്രോണ്‍ അടക്കമുപയോഗിച്ചാണ്  സ്ഥലത്ത് നിരീക്ഷണം  നടത്തുന്നത്.

നാലമത്തെ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് ന്യൂഡ് ഗാങ്ങിനെ കുറിച്ചുളള വിവരങ്ങള്‍ പുറംലോകം അറിയുന്നത്. സമാനരീതിയില്‍ തന്നെ നഗ്നരായെത്തി 3 സ്ത്രീകളെ ആക്രമിച്ചിട്ടും ആരും പരാതിയുമായി മുന്നോട്ടുവന്നില്ല. എന്നാല്‍ ജോലിക്ക് പോകുകയായിരുന്ന നാലാമത്തെ സ്ത്രീയെ ആക്രമിക്കാന്‍ തുനിഞ്ഞതോടെയാണ് നാട്ടിലെ ഗ്രാമമുഖ്യന്മാര്‍ ഉള്‍പ്പെടെയുള്ളവർ വിവരം അറിഞ്ഞതും സംഭവം പൊലീസില്‍ അറിയിച്ചതും. 

ആക്രമണം നേരിട്ട സ്ത്രീകളുടെയും നാട്ടുകാരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ വിജനമായ സ്ഥലത്തേയ്ക്ക് സ്ത്രീകളെ വലിച്ചിഴച്ച് കൊണ്ടുപോയി ഉപദ്രവിക്കുകയാണ് ന്യൂഡ് ഗാങ്ങിന്‍റെ രീതി. ന്യൂഡ് ഗാങ് നാലാമത് ആക്രമിച്ച് സ്ത്രീയെ ജോലിക്ക് പോകുന്നതിനിടയില്‍ രണ്ടുപേര്‍ വന്ന് തൊട്ടടുത്ത വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. യുവതി ബഹളുംകൂട്ടി കുതറി മാറി ഓടിയതോടെ നാട്ടുകാരും മറ്റും സംഭവസ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും ആക്രമികള്‍ കടന്നുകളഞ്ഞിരുന്നു. ആക്രമണം നേരിട്ട സ്ത്രീയോട് സംഭവത്തെകുറിച്ച് ചോദിച്ചറിഞ്ഞപ്പോഴാണ് ആക്രമികളായ രണ്ടുപേരും പൂര്‍ണ നഗ്നരായിരുന്നെന്ന് വിവരം ലഭിച്ചത്. ന്യൂഡ് ഗാങ് ആക്രമിച്ച മറ്റ് മൂന്ന് സ്ത്രീകളും ഭയം കൊണ്ടും നാണക്കേടുകൊണ്ടുമാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. അക്രമികളെ കണ്ടെത്താനായി വ്യാപക പരിശോധനയാണ് പ്രദേശത്ത് പൊലീസ് നടത്തുന്നത്.

ENGLISH SUMMARY:

Nude gang attacks are terrorizing Uttar Pradesh. This gang, known as the Nude Gang, has been attacking women in the Meerut area, and police are intensifying their search for the perpetrators.