പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം രഹസ്യമായി തുടരും. പരസ്യപ്പെടുത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് തള്ളി. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുമെന്ന ഡൽഹി സർവകലാശാലയുടെ വാദം കോടതി അംഗീകരിച്ചു.
2016-ൽ വിവരാവകാശ പ്രവർത്തകൻ ഡൽഹി സർവകലാശാലയിൽ പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർവകലാശാല വിവരങ്ങൾ നൽകാൻ തയ്യാറായില്ല. തുടർന്ന് വിവരാവകാശ കമ്മീഷനെ സമീപിക്കുകയും വിവരം പുറത്തുവിടാൻ ഉത്തരവിടുകയുമായിരുന്നു.
ഈ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല 2017-ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. "പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങൾ അറിയാൻ ആ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അതിൽ ഒരു പൊതു താല്പര്യം ഉണ്ട്" എന്ന വാദം കേസിൽ ഉയർന്നിരുന്നു. ഈ വിധി നിയമപോരാട്ടങ്ങൾക്ക് പുതിയ വഴി തുറന്നേക്കാം.