മുതിർന്ന കമ്മ്യൂണിറ്റിസ്റ്റ് നേതാവും സിപിഐ മുൻ ജനറൽ സെക്രട്ടറിയുമായ എസ്. സുധാകർ റെഡ്‌ഡി അന്തരിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം .83 വയസ്സായിരുന്നു. ആരോഗ്യപ്രശ്ങ്ങളെ തുടർന്ന് കുറച്ചു കാലമായി വിശ്രമത്തിലായിരുന്നു.
2012മുതൽ 2019വരെ പാർട്ടിയെ നയിച്ച റെഡ്ഢി തെലങ്കാനയിലും രാജ്യത്താകെയും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. അവസാന ശ്വാസം വരെ തൊഴിലാളി വർഗത്തിന്റെ ഉന്നതിക്ക് വേണ്ടി പോരാടിയ റെഡ്ഡി നെൽഗോണ്ടയിൽ നിന്ന് രണ്ടു തവണ ലോക്‌സഭാംഗമായി. കർണൂലിൽ വിദ്യാർഥി പ്രവർത്തകനായി തുടങ്ങി കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പദവി യിലെത്തിയ അപൂർവം നേതാക്കൻമാരിൽ ഒരാൾ കൂടിയാണ് റെഡ്ഡി.