ധര്‍മസ്ഥലയില്‍ വന്‍ ട്വിസ്റ്റ്. മകളെ കാണാനില്ലെന്ന വെളിപ്പെടുത്തല്‍ ഭീഷണി മൂലമെന്ന് സുജാത ഭട്ട്. അനന്യ ഭട്ട് എന്ന മകളില്ലെന്നും സുജാത. എസ് ഐ ടിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സുജാത ഭട്ട്. അതിനിടെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണത്തൊഴിലാളി സി.എന്‍.ചിന്നയ്യയെ അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കണ്ടെത്തല്‍. അന്വേഷണത്തെ വഴിതെറ്റിച്ചെന്നും എസ്‌ഐടി. എസ്.ഐ.ടി തലവന്‍ നേരിട്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പൊലീസ് എസ്ഐടി വിഭാഗം ധർമസ്ഥലയിലെ 17 ഇടങ്ങളിൽ കുഴിയെടുത്തു പരിശോധിച്ച ശേഷം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.
കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്നും 2003ല്‍ കാണാതായ അനന്യ ഭട്ടിന്‍റെ തിരോധാനം നുണക്കഥയാണെന്ന് സ്ഥിരീകരിച്ചു. അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും സുജാത വെളിപ്പെടുത്തി. മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നും സുജാത പറഞ്ഞു. പുതിയ വെളിപ്പെടുത്തൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്‌ഐടി ആവശ്യപ്പെട്ടിരിക്കെയാണ്.
പുതിയ വെളിപ്പെടുത്തലിന് പിന്നാലെ നാടകീയ സംഭവങ്ങളുണ്ടായി. സുജാതയുടെ വീട്ടിന് മുന്നിൽ ആൾക്കൂട്ടം തടിച്ചുകൂടി. മാധ്യമപ്രവർത്തകരെ വീട്ടിലേക്ക് കടത്തിവിട്ടില്ല. സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. സുജാത ഭട്ട് ഇന്ന് SIT ക്ക് മുന്നിൽ ഹാജരാകില്ല. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് അറിയിച്ചു