2026ല്‍ തമിഴ്നാട്ടില്‍ ചരിത്രം പിറക്കുമെന്ന് ടിവികെ അധ്യക്ഷന്‍ വിജയ്. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണെന്നും തടയാന്‍ കഴിയാത്ത ശക്തിയാണ് ടിവികെ എന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയും ബിജെപിയുമാണ് തങ്ങളുടെ എതിരാളികളെന്നും വിജയ് വ്യക്തമാക്കി. മധുരയില്‍ തമിഴക വെട്രി കഴകം മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകെയും തമ്മിലാണ് മത്സരം എന്ന് പറഞ്ഞ വിജയ് എല്ലാ മനുഷ്യരെയും ഒന്നായി കാണാത്ത ബിജെപി തമിഴ്നാട്ടിൽ പച്ച തൊടില്ലെന്നും വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും ഒന്നും ചെയ്യാത്ത ഭരണാധികാരിയാണ് മോദി എന്നും വിജയുടെ വിമർശനം. നീറ്റ്, മല്‍സ്യത്തൊഴിലാളി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് നടത്തിയത്.

തമിഴ്നാട്ടിൽ നിയമവാഴ്ച തകർന്നെന്ന് വിമര്‍ശിച്ച വിജയ് അടുത്ത വർഷം ഡിഎംകെയേ വീട്ടിൽ ഇരുത്തുമെന്നും പറഞ്ഞു. അണ്ണാ ഡിഎംകെ ആർഎസ്എസ് അടിമകളായെന്ന് പറഞ്ഞ വിജയ് ബിജെപിയെ തമിഴ്മക്കള്‍ തള്ളിക്കളയുമെന്നും വ്യക്തമാക്കി.

ENGLISH SUMMARY:

Vijay's political entry is expected to create history in Tamil Nadu in 2026. Vijay criticized DMK and BJP, asserting TVK's strength and commitment to the people.